Friday, August 21, 2026

യുബിസി കൈനകരിയുടെ ആഭാവത്തിൽ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ യുബി സി കൈനകരി എഫ്‌സി; ലക്ഷ്യം വിജയം മാത്രം.


യുബിസി കൈനകരിയുടെ അഭാവത്തിലും പാരമ്പര്യം കൈവിടാതെ നെഹ്റു ട്രോഫി പോരാട്ടത്തിനൊരുങ്ങുകയാണ് യുബിസി കൈനകരി എഫ്‌സി. പുന്നമടയുടെ ജലരാജാവാകുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
അഗ്രി മീഡിയയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ യുപിസി എഫ്‌സിയുടെ ലീഡിങ് ക്യാപ്റ്റൻ വക്കച്ചൻ തേവർകാട് ടീമിന്റെ വിജയപ്രതീക്ഷകളും കഠിന പരിശീലനവും പങ്കുവെച്ചു.
വീയപുരം ചുണ്ടനിലാണ് ഇത്തവണ യുബിസി എഫ് സി നെഹ്റു ട്രോഫിക്കായി മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ നിർഭാഗ്യകരമായ അനുഭവങ്ങൾ മറികടന്ന് ഇത്തവണ കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം.
വിജയത്തിനായി ആത്മാർത്ഥവും അച്ചടക്കത്തോടെയുള്ള കഠിനാധ്വാനമാണ് ടീമിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. ദിവസവും രണ്ട് നേരം കഠിനമായ പരിശീലനവും അതോടൊപ്പം പ്രാർത്ഥനയും തുടരുകയാണ്.
നെഹ്റു ട്രോഫിയിൽ ഏറ്റവുമധികം തവണ കിരീടം നേടിയ ബോട്ട് ക്ലബ്ബുകളിൽ ഒന്നാണ് യുബിസി കൈനകരി.പാരമ്പര്യത്തിന്റെ കരുത്തും കഠിനാധ്വാനത്തിന്റെ ആത്മവിശ്വാസവുമായി പുന്നമടയിലേക്ക് എത്തുന്ന യുബിസി കൈനകരി എഫ്‌സിയുടെ ലക്ഷ്യം ഒന്ന് മാത്രം വിജയം നേടുക.
നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിൽ 12 തവണ കിരീടം നേടിയ UBC കൈനകരി ശ്രദ്ധേയമായ നേട്ടമാണ്. 1963-ൽ ആദ്യമായി കിരീടം നേടിയ UBC, 2014-ലാണ് അവസാനമായി നെഹ്റു ട്രോഫി സ്വന്തമാക്കിയത്.

UBC കൈനകരിയുടെ കിരീടനേട്ടങ്ങൾ:
 1963 – ഗിയർഗോസ്
 1964 – സെന്റ് ജോർജ്
1965 – പാർഥസാരഥി
1968 – പാർഥസാരഥി
1970 – കല്ലൂപ്പറമ്പൻ
1976 – കരിച്ചാൽ
1979 – ആയാപറമ്പ് വലിയ ദിവാൻജി
1989 – ചമ്പക്കുളം
1990 – ചമ്പക്കുളം
1991 – ചമ്പക്കുളം
1993 – കല്ലൂപ്പറമ്പൻ
2014 – ചമ്പക്കുളം.

UBC കൈനകരിയുടെ അഭാവത്തിലും ആ പാരമ്പര്യത്തിന്റെ ആവേശം നിലനിർത്താൻ ഇത്തവണ യുപിസി കൈനകരി എഫ്‌സി നെഹ്റു ട്രോഫി പോരാട്ടത്തിനിറങ്ങുകയാണ്. ലക്ഷ്യം ഒന്ന് മാത്രം കിരീടം തിരിച്ചുപിടിക്കുക.

No comments:

Post a Comment

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്സും

പുന്നമടക്കായലിൽ ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും പ...