Friday, August 21, 2026

വിജയത്തിനപ്പുറം മറ്റൊന്നുമില്ല; നെഹ്റു ട്രോഫി കിരീടപ്രതീക്ഷയുമായി പിബിസി പള്ളാത്തുരുത്തി.


നെഹ്റു ട്രോഫി കിരീടം ലക്ഷ്യമിട്ട് വിജയക്കുതിപ്പിനൊരുങ്ങി പിബിസി പള്ളാത്തുരുത്തി. പുന്നമടയുടെ ആവേശത്തിൽ പള്ളാത്തുരുത്തിയുടെ തുഴകൾ ഉയരുമ്പോൾ ലക്ഷ്യം ഒന്നുമാത്രം നെഹ്റു ട്രോഫി കിരീടം സ്വന്തമാക്കുക.

കഴിഞ്ഞ വർഷം നെഹ്റു ട്രോഫിയിൽ ആറാം കപ്പ് സ്വന്തമാക്കുമെന്ന പ്രതീക്ഷയോടെ എത്തിയ പിബിസി പള്ളാത്തുരുത്തിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വിജയപ്രതീക്ഷകളുമായി എത്തിയ ടീമിന് ആ മടക്കം നിരാശയുടേതായിരുന്നു. എന്നാൽ, ആ പരാജയം ഈ വർഷത്തെ പോരാട്ടത്തിന് കൂടുതൽ കരുത്തേകിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ട്രാക്കിൽ നിന്ന് കരഞ്ഞുകൊണ്ടാണ് മടങ്ങേണ്ടി വന്നത്. എന്നാൽ ഈ വർഷം ചിരിച്ചുകൊണ്ട് തന്നെ മടങ്ങും” എന്ന ആത്മവിശ്വാസത്തിലാണ് പിബിസി പള്ളാത്തുരുത്തി.
അതിനായി കഠിനമായ പരിശീലനമാണ് ടീം നടത്തുന്നത്. ഈ വർഷത്തെ വള്ളംകളി സീസണിന്റെ തുടക്കത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച പിബിസി പള്ളാത്തുരുത്തി മൂലം വള്ളംകളിയിൽ വിജയം നേടി.മൂന്ന് ദിവസത്തെ പരിശീലനത്തിലൂടെ മാത്രം ആണ്  അത് സാധ്യമായതെന്നും
 പള്ളാത്തുരുത്തിയുടെ ലീഡിങ് ക്യാപ്റ്റൻ മനോജ് പത്ത്തെയ്യിങ്കൽ
അമല അഗ്രി മീഡിയയോട് പങ്കുവെച്ചു
 ഈ വർഷത്തെ ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും വിജയപ്രതീക്ഷകളെക്കുറിച്ചും സംസാരിച്ചു.
ഈ വർഷത്തെ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത മികച്ച കായികതാരങ്ങളുടെ സാന്നിധ്യമാണ്. പരിചയസമ്പത്തും യുവത്വത്തിന്റെ ആവേശവും ഒത്തുചേർന്ന ടീമിന് മുന്നിൽ ഒരേയൊരു ലക്ഷ്യം മാത്രം — വിജയം.
വിജയത്തിനപ്പുറം പിബിസിക്ക് മറ്റൊന്നും നേടാനില്ല. വിജയം സ്വന്തമാക്കാൻ ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്യും.
പുന്നമടയുടെ ഓളപ്പരപ്പിൽ തുഴകൾ ഒന്നായി ചലിക്കുമ്പോൾ, പിബിസി പള്ളാത്തുരുത്തിയുടെ മനസ്സിലും ഒരേയൊരു സ്വപ്നം മാത്രം കിരീടം തിരിച്ചുപിടിക്കുക.
ഈ വർഷം തങ്ങളുടേതായിരിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ പിബിസി പള്ളാത്തുരുത്തി നെഹ്റു ട്രോഫി പോരാട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

No comments:

Post a Comment

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്സും

പുന്നമടക്കായലിൽ ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും പ...