ആലപ്പുഴ: കുട്ടനാട്ടിൽ എയിംസ് എന്ന ആശയം മുന്നോട്ട് വെച്ച് വോയിസ് ഫോർ ഗ്രേറ്റർ സംഘടന നേതാവ് സോണിച്ചൻ പുളിങ്കുന്ന് . കുട്ടനാട്ടിലെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അമല അഗ്രി മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഈ ആശയം മുന്നോട്ട് വെചത്. കേന്ദ്രസർക്കാർ പലഘട്ടങ്ങളിലായി എയിംസിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന് പറഞ്ഞതായി അദ്ദേഹം ഓർമിപ്പിച്ചു. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലമാണ് ആർബ്ലോക്ക് എന്ന് അദ്ദേഹം പറഞ്ഞു. 1400 ഏക്കർ ഭൂവിസ്തൃതിയിലുള്ള പ്രദേശമാണിത് നാഷണൽഹൈവേ47 ആയിട്ട് ഏകദേശം 8 കിലോമീറ്റർ അകലവും എസി റോഡുമായിട്ട് 12 കിലോമീറ്റർ അകലവും എം സി റോഡും ആയിട്ട് പന്ത്രണ്ടര കിലോമീറ്റർ അകലവും മാത്രമാണ് ഈ സ്ഥലത്തിനുള്ളത്. ലോകോത്തര നിലവാരമുള്ള ഒരു നിർമ്മാണ മാതൃകയായി ഇതിനെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ചൈനയിലെ ഷാങ്ഹായ് എന്ന സ്ഥലത്തെ പുഡോങ് എന്ന സ്ഥലവുമായി ആണ് കുട്ടനാടിനെ അദ്ദേഹം താരതമ്യം ചെയ്തത്. ആ സ്ഥലത്തെ ലോകത്തിലെ ഏറ്റവും ബിസിനസ്പരമായ വിലയുള്ള പ്രദേശമാക്കി മാറ്റിയത് അതിന്റെ പിന്നിലുള്ള ബോധപൂർവമായ എൻജിനീയറിങ്ങും സർക്കാർ തരത്തിലുള്ള ഇടപെടലും ആണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ എയിംസ് കുട്ടനാട്ടിൻ്റെയും ആർ ബ്ലോക്ക് എന്ന പ്രദേശത്തിന്റെയും സമഗ്ര വളർച്ചയ്ക്ക് സഹായിക്കും. അതുകൂടാതെ ആരോഗ്യപരിപാലന രംഗത്ത് വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.തൊഴിൽ അവസരങ്ങൾ കൂടും എല്ലാ മേഖലയ്ക്കും ഇത് ഒരു മുതൽക്കൂട്ടാവും എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമാകാൻ തക്കവിധത്തിൽ വാട്ടർ റെഗുലേഷൻ അടക്കമുള്ള കാര്യത്തിൽ സെൻട്രൽ ഗവൺമെന്റിലെ പിന്തുണ കൂടി കുട്ടനാടിന് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.
AMALA AGRI MEDIA is Kerala’s first and only 100% scientific agriculture information-sharing platform from the non-government sector. We share trusted updates and expert insights on rice, coconut, banana, pepper, vegetables, and more. We also cover animal husbandry practices. Our vision is to empower farmers through accurate, research-based content to improve productivity and sustainability.
Subscribe to:
Post Comments (Atom)
എയർ ലെയറിങ്ങിൽ; പുതിയ സസ്യത്തെ ഉണങ്ങി പോകാതെ എങ്ങനെ മാതൃ വൃക്ഷത്തിൽ നിന്ന് വേർപെടുത്താം?
എയർ ലെയറിങ്ങിൽ; പുതിയ സസ്യത്തെ ഉണങ്ങി പോകാതെ എങ്ങനെ മാതൃ വൃക്ഷത്തിൽ നിന്ന് വേർപെടുത്താം? എയർ ലെയറിങ് (Air Layering) എന്നത് ചെടി...
-
കുട്ടനാട്ടിൽ എയിംസ് വേണമെന്ന്: വോയിസ് ഫോർ ഗ്രേറ്റർ കുട്ടനാട് സംഘടന ആലപ്പുഴ: കുട്ടനാട്ടിൽ എയിംസ് എന്ന ആശയം മുന്നോട്ട് വെച്ച് വോയി...
-
കേരളത്തിൽ റമ്പൂട്ടാൻ കൃഷിക്ക് ഭാവിയുണ്ടോ? ഒരു യാഥാർത്ഥ്യ വിലയിരുത്തൽ: സമീപകാലത്ത് നിരവധി കർഷകരുമായി നടത്തിയ ആശയവിനിമയങ്ങളിൽ നിന്...
-
ചെടിയുടെ കമ്പുകൾ എങ്ങനെ ഒരാഴ്ച വരെ സൂക്ഷിക്കാം? നോക്കാം ചില എളുപ്പവഴികൾ. ഒരു യാത്ര പോയിക്കഴിഞ്ഞാൽ പോകുന്ന വഴിയിൽ കാണുന്ന ചെടിക്കമ്പുകൾ എല്ലാ...
No comments:
Post a Comment