Tuesday, July 7, 2026

ചെടിയുടെ കമ്പുകൾ എങ്ങനെ ഒരാഴ്ച വരെ സൂക്ഷിക്കാം

ചെടിയുടെ കമ്പുകൾ എങ്ങനെ ഒരാഴ്ച വരെ സൂക്ഷിക്കാം? നോക്കാം ചില എളുപ്പവഴികൾ.
ഒരു യാത്ര പോയിക്കഴിഞ്ഞാൽ പോകുന്ന വഴിയിൽ കാണുന്ന ചെടിക്കമ്പുകൾ എല്ലാം ഒടിച്ചെടുക്കുന്ന ചെടിപ്രേമികൾ ആണ് നമ്മളിൽ പലരും. എന്നാൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ, നമ്മൾ ക്ഷിണിച്ചത് തന്നെ ആ ചെടിക്കമ്പുകളും അവശരായി ഉണങ്ങി പോയിട്ടുണ്ടാകും.
മുറിച്ചെടുത്ത കമ്പുകൾ ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ പരിചയപ്പെടാം. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്.

1.മുറിവുള്ള ഭാഗം സംരക്ഷിക്കുക:
മുറിച്ചെടുത്ത ശാഖയുടെ മുറിവുള്ള ഭാഗത്ത് ഒരു പഞ്ഞി നനച്ച് റബർബാൻഡ് ഉപയോഗിച്ച് പൊതിയുക. തുടർന്ന് ന്യൂസ് പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ സൂക്ഷിക്കാം. ഈ രീതി ഉപയോഗിച്ചാൽ ശാഖകൾ 2–3 ദിവസം വരെ വാടാതെ സൂക്ഷിക്കാൻ സഹായിക്കും

2.വള്ളിച്ചെടികളുടെ ശാഖകൾ (കുരുമുളക് മുതലായവ):
വിടവുകളില്ലാത്ത പ്ലാസ്റ്റിക് കവറിന്റെ ഉള്ളിൽ ശേഖരിച്ച വള്ളികൾ ചുരുട്ടി വെച്ച് അല്പം വെള്ളം തളിക്കുക. തുടർന്ന് റബർബാൻഡ് ഉപയോഗിച്ച് കവർ നന്നായി കെട്ടുക. ഈ രീതി ഉപയോഗിച്ചാൽ ശാഖകൾ ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.
3.
 കട്ടിയുള്ള ശാഖകൾക്ക് ഏറ്റവും ഫലപ്രദമായ രീതി (ബോഗൻവില്ല പോലുള്ളവ):
കട്ടിയുള്ള ശാഖകളുള്ള ചെടികൾ പ്ലാസ്റ്റിക് കവറിലോ ന്യൂസ് പേപ്പറിലോ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം കട്ടിത്തണ്ടുകളോ മുള്ളുകളോ ഇവയെ നശിപ്പിക്കാൻ സാധ്യതയുണ്ട്.
അതിന് പകരം ഉപയോഗശൂന്യമായ മിനറൽ വാട്ടർ കുപ്പികളോ മിഠായി കുപ്പികളോ ഉപയോഗിക്കാം. ശാഖകൾ മുറിച്ച് കുപ്പിക്കുള്ളിൽ വെക്കുക. തുടർന്ന് കുപ്പിയുടെ അടപ്പിലൂടെ മൂന്നോ നാലോ അടപ്പ് വെള്ളം ഉള്ളിലേക്ക് ഒഴിക്കുക. ശേഷം കുപ്പി അടച്ച് നന്നായി കുലുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളം എല്ലാ ഭാഗത്തേക്കും വ്യാപിക്കും.
അതിന് ശേഷം ദിവസത്തിൽ ഒരിക്കൽ കുപ്പിയുടെ അടപ്പ് തുറന്ന് വായുസഞ്ചാരം ഉറപ്പുവരുത്തുക. ഈ രീതി ഉപയോഗിച്ചാൽ ശാഖകൾ സ്വഭാവം അനുസരിച്ച് ആഴ്ചകളോളം  സൂക്ഷിക്കാൻ സഹായിക്കും.

No comments:

Post a Comment

എയർ ലെയറിങ്ങിൽ; പുതിയ സസ്യത്തെ ഉണങ്ങി പോകാതെ എങ്ങനെ മാതൃ വൃക്ഷത്തിൽ നിന്ന് വേർപെടുത്താം?

എയർ ലെയറിങ്ങിൽ; പുതിയ സസ്യത്തെ ഉണങ്ങി പോകാതെ എങ്ങനെ മാതൃ വൃക്ഷത്തിൽ നിന്ന്  വേർപെടുത്താം? എയർ ലെയറിങ് (Air Layering) എന്നത് ചെടി...